ശ്രീനഗർ: കശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്(NIA Raid). ജമാ അത്തെ ഇസ്ലാമിക്ക് തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്നാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ കേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടന്നുകൊണ്ടിരിക്കുന്നത്.
കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും പിന്തുണയോടെ 12 ഇടങ്ങളിലായി പരിശോധന പുരോഗമിക്കുകയാണ്. ബുദ്ഗാം, ബന്ദിപോറ ഉൾപ്പെടെയുളള ജില്ലകളിലാണ് മിന്നൽ പരിശോധന. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുൻ സർക്കാർ ജീവനക്കാരനായ മുഹമ്മദ് അക്രം ഉൾപ്പടെയുള്ളവരുടെ വീടുകളിലും പരിശോധനകൾ നടക്കുന്നുണ്ട്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപും ജമ്മു കശ്മീരിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നിരവധി പേരെ പിടികൂടുകയുമുണ്ടായി.
അതേസമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി കശ്മീരിൽ ഭീകരാക്രമണം തുടരുകയാണ്. തുടരെതുടരെയുണ്ടായ ആക്രമണങ്ങളിൽ പതിനഞ്ചോളം ഭീകരരെയാണ് സൈന്യം വകവരുത്തിയത്. പൂഞ്ച് മേഖലയിൽ ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സൈന്യം.
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…