Thursday, December 18, 2025

ഉദയംപേരൂരില്‍ വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ നിഷേധിച്ച സംഭവം: സബ് കലക്ടര്‍ അന്വേഷിക്കും

ഉദയംപേരൂരില്‍ വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ നിഷേധിച്ചത് സബ് കലക്ടര്‍ അന്വേഷിക്കും. പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടാന്‍ ജില്ല കലക്ടറുടെ നിര്‍ദേശം നല്‍കി. മുന്‍കൂര്‍ അനുവാദം വാങ്ങിയെത്തിയ വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കാതെ പഞ്ചായത്തിന്റെ അനാസ്ഥ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

എറണാകുളം ഉദയംപേരൂര്‍ പഞ്ചായത്ത് അധികൃതരാണ് മംഗളൂരുവില്‍ നിന്നെത്തിയ യുവാവിന് ക്വാറന്റൈന്‍ ലഭ്യമാക്കാതെ അവഗണിച്ചത്. വാര്‍ത്തകളെത്തുടര്‍ന്ന് എറണാകുളം കലക്ടര്‍ എസ്.സുഹാസും തൃപ്പൂണിത്തുറ എം.എല്‍.എ എം.സ്വരാജും ഇടപെട്ട് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒരുക്കി.

വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ ക്വാറന്റൈനായി പഞ്ചായത്ത് അധികൃതരെ അറിയിച്ച് സമ്മതം വാങ്ങിയ യുവാവ് രാവിലെ പത്തരയ്ക്കാണ് റയില്‍വേ സ്റ്റേഷനിലെത്തിയത്. ഏറെ നേരം കാത്തിട്ടും സൗകര്യം ലഭിക്കാതായപ്പോള്‍ പൊലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫിസിലും എത്തിയെങ്കിലും അധികൃതര്‍ ഇടപെട്ടിരുന്നില്ല.

Related Articles

Latest Articles