Monday, May 6, 2024
spot_img

ദില്ലിയിലെ കോവിഡ് വ്യാപനം : അടിയന്തര യോഗം ഇന്ന്

ദില്ലി : തലസ്ഥാനത്ത് കോവിഡ് രോഗബാധ തീവ്രഗതിയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.

രോഗബാധ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എന്നിവരുമായി ഇന്ന് അടിയന്തര ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനും ചര്‍ച്ചയില്‍ പങ്കെടുക്കും.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു.കോവിഡിനെ നേരിടാന്‍ രണ്ടു ഭരണകൂടങ്ങളും പരസ്പരം സഹകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

Related Articles

Latest Articles