ഇന്ത്യന്‍ സിനിമ ലോകത്തിന്റെ വലിയ നഷ്ടമാണ് ഋഷി കപൂറിന്റെ വിയോഗം. എല്ലാവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഋഷി കപൂര്‍. സിനിമയെ സംബന്ധിച്ചിടത്തോളം അതീവ സങ്കടകരമായ ഒരു വാരമാണിതെന്നും, ഔറംഗ്‌സേബ് എന്ന ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും പൃഥ്വി രാജ് പറഞ്ഞു.
മുത്തച്ഛനായ പൃഥ്വിരാജ് കപൂറിനന്റെ പേരുമായി സാമ്യമുള്ളതുകൊണ്ട് ഒരിക്കലും തന്നെ പേര് പറഞ്ഞ് വിളിക്കാന്‍ ഋഷി കപൂര്‍ തയ്യാറായിട്ടില്ലെന്ന് പൃഥ്വി ഓര്‍ക്കുന്നു.

