Tuesday, December 23, 2025

എയിംസിലെ ഡോക്ടർക്കും കൊറോണ

ദില്ലി: ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഫിസിയോളജി വിഭാഗത്തില്‍ നിന്നുള്ള ഈ ഡോക്ടര്‍ അടുത്തൊന്നും വിദേശയാത്രകള്‍ നടത്തിയിട്ടില്ലെന്നാണ് വിവരം. ദില്ലിയില്‍ ഒട്ടേറെ ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് സുരക്ഷാ വസ്ത്രങ്ങളുടെ വിതരണവും ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ ആശുപത്രി ജീവനക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഡല്‍ഹിയില്‍ നൂറ്റിയമ്പതിലധികം പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles