Friday, October 9, 2026

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്‌ 21 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ കാസര്‍കാട്, അഞ്ച് പേര്‍ ഇടുക്കി, രണ്ട് പേര്‍ കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗബാധയുണ്ടായത്. ആകെ 286പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 256പേര്‍ ചികിത്സയിലാണ്. 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,65,291 പേര്‍ വീടുകളിലാണ്. 643പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഏഴു പേര്‍ വിദേശികളാണ്. രോഗികളുമായി സമ്ബര്‍ക്കം മൂലം 76 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ടു പേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. 28 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് രോഗം മാറിതായി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് നടത്തിയതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി വെളിപ്പെടുത്തി. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ലോകത്താകെ വ്യാപിച്ചു കിടക്കുന്നവരാണു മലയാളികള്‍‌. അവരുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. വിദേശത്ത് ക്വാറന്‍റീന്‍ ഇന്ത്യന്‍ എംബസികളുടെ കീഴില്‍ ഒരുക്കണം. നഴ്സുമാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles