Thursday, January 8, 2026

എല്ലാം ഓർമ്മകൾ മാത്രമായി, പൂരത്തിന് ഇന്ന് കൊടിയിറക്കം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയിറക്കം. ചടങ്ങ് മാത്രമാക്കി ചുരുക്കി ചരിത്രത്തിലിടം നേടിയാണ് 2020 ലെ പൂരം സമാപിക്കുന്നത്.

ദുരിതത്തിനൊപ്പം തൃശൂരുകാര്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത പൂരക്കാലമാണ് 2020 ലേത്. ചരിത്രത്തിലിന്നുവരെ തൃശൂര്‍ പൂരം അടയാളപ്പെടുത്താതെ കടന്നുപോകുന്ന വ൪ഷം. പകിട്ടില്ലാത്ത പൂരത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. പകല്‍ പൂരത്തിനു ശേഷം ഉപചാരം ചൊല്ലിപ്പിരിഞ്ഞ് വെടിക്കെട്ടിന്റെ അകമ്പടി യോടെ പ്രൗഢമായാണ് പൂരത്തിന് സമാപനം കുറിയ്‌ക്കേണ്ടിയിരുന്നത്.

എന്നാല്‍ ആഘോഷങ്ങളൊന്നും തന്നെ ഇന്നില്ല. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളില്‍ വൈകീട്ട് 5 മണിയോടെ ആറാട്ട് നടക്കും.

Related Articles

Latest Articles