ദില്ലി: കൊവിഡ് മഹാമാരി പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ എപ്പോള്‍ നടത്താന്‍ പറ്റും എന്ന കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ലെന്ന് ബി സി സി ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. രാജ്യമെങ്ങും കൊവിഡ് 19നെതിരെ പൊരുതുകയാണ്. നമ്മളെല്ലാവരും ഒരേ അവസ്ഥയിലാണ്. ഐ പി എല്‍ എന്ന് നടക്കും എന്ന് ചോദിച്ചാല്‍ കയ്യില്‍ ഒരു ഉത്തരമില്ല – ഗാംഗുലി പറഞ്ഞു.
മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐ പി എല്‍ മത്സരങ്ങള്‍ കൊവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ബി സി സി ഐ ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15നും ഐ പി എല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്ത് ദിവസം മുമ്പ് ഐ പി എല്‍ മാറ്റി വെക്കുമ്പോഴുള്ള അതേ സ്ഥിതിയിലാണ് കാര്യങ്ങള്‍. അതിന് ശേഷം ഒരു പുരോഗതിയും കാര്യങ്ങളില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും ഒരു തീരുമാനം പറയാനുള്ള അവസ്ഥയിലല്ല ഇപ്പോള്‍ – സൗരവ് ഗാംഗുലി പറഞ്ഞു.
സാമ്പത്തികമായി ലോകത്തെ ഏറ്റവും വലിയ കായിക സംഘടനകളിലൊന്നായ ബി സി സി ഐ കൊറോണ വൈറസ് ബാധക്കെതിരെ പൊരുതാനായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇക്കാര്യം താൻ ബി സി സി ഐ സെക്രട്ടറിയായ ജയ് ഷായുമായി കൂടിയാലോചിച്ച ശേഷം വേണ്ടത് ചെയ്യുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.
മാര്‍ച്ച് 24 ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമെമ്പാടും 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…