Tuesday, May 14, 2024
spot_img

ഐപിഎൽ എന്ന് നടക്കും എന്ന ചോദ്യത്തിനുത്തരമില്ല

ദില്ലി: കൊവിഡ് മഹാമാരി പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ എപ്പോള്‍ നടത്താന്‍ പറ്റും എന്ന കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ലെന്ന് ബി സി സി ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. രാജ്യമെങ്ങും കൊവിഡ് 19നെതിരെ പൊരുതുകയാണ്. നമ്മളെല്ലാവരും ഒരേ അവസ്ഥയിലാണ്. ഐ പി എല്‍ എന്ന് നടക്കും എന്ന് ചോദിച്ചാല്‍ കയ്യില്‍ ഒരു ഉത്തരമില്ല – ഗാംഗുലി പറഞ്ഞു.

മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐ പി എല്‍ മത്സരങ്ങള്‍ കൊവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ബി സി സി ഐ ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15നും ഐ പി എല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്ത് ദിവസം മുമ്പ് ഐ പി എല്‍ മാറ്റി വെക്കുമ്പോഴുള്ള അതേ സ്ഥിതിയിലാണ് കാര്യങ്ങള്‍. അതിന് ശേഷം ഒരു പുരോഗതിയും കാര്യങ്ങളില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും ഒരു തീരുമാനം പറയാനുള്ള അവസ്ഥയിലല്ല ഇപ്പോള്‍ – സൗരവ് ഗാംഗുലി പറഞ്ഞു.

സാമ്പത്തികമായി ലോകത്തെ ഏറ്റവും വലിയ കായിക സംഘടനകളിലൊന്നായ ബി സി സി ഐ കൊറോണ വൈറസ് ബാധക്കെതിരെ പൊരുതാനായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇക്കാര്യം താൻ ബി സി സി ഐ സെക്രട്ടറിയായ ജയ് ഷായുമായി കൂടിയാലോചിച്ച ശേഷം വേണ്ടത് ചെയ്യുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.

മാര്‍ച്ച് 24 ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമെമ്പാടും 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Related Articles

Latest Articles