തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ കോച്ചിങ് ക്ലാസ് നല്‍കി കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഗോകുലം കേരള എഫ് സി. കുട്ടികള്‍ക്ക് വേണ്ടി ആദ്യമായാണ് ഒരു ഐ ലീഗ് ക്ലബ് ഓണ്‍ലൈന്‍ ക്ലാസുമായി വന്നിരിക്കുന്നത്. ഏപ്രില്‍ 15നാണ് ഗോകുലം കേരള ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.
വിദേശ പരിശീലകരും ഗോകുലം ക്ലബിലെ പരിശീലകരും ചേര്‍ന്നാണ് ക്ലാസുകള്‍ നല്‍കുന്നത്. ആഴ്ചയില്‍ ആറു ദിവസവും ഒരു മണിക്കൂര്‍ വീതം കോച്ചിങ് ക്ലാസുകള്‍ ഉണ്ടാകും. ഗോകുലം പരിശീലകന്‍ വരേല, ഫിറ്റ്നെസ് ട്രെയിനര്‍ ഗാര്‍സിയ എന്നിവര്‍ക്കൊപ്പം ഇന്ത്യക്ക് പുറത്തുള്ള പരിശീലകരും കുട്ടികള്‍ക്കായി ക്ലാസുകള്‍ എടുക്കുന്നുണ്ട്.

