Tuesday, October 6, 2026

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം, ഇതാ വരുന്നൂ രണ്ടാം ‘ബിഗ്ബി’.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗവുമായി സംവിധായകന്‍ അമല്‍ നീരദ് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലായുളള മമ്മൂട്ടിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വമ്ബന്‍ താനിര അണിനിരക്കുന്ന ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരും. ബിലാലിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച്‌ അവസാനത്തോടെ ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ കൊറോണ വൈറസ് കാരണം മാറ്റിവെക്കുകയായിരുന്നു.

Related Articles

Latest Articles