Tuesday, May 21, 2024
spot_img

കഠിനംകുളത്തെ ‘മുഖ്യൻ’ പിടിയിൽ

തിരുവനന്തപുരം:കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയില്‍. യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ നൌഫലാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്‍റെ പിടിയിലായിരിക്കുകയാണ്.

ഇന്നലെ രാത്രിയിലാണ് നൌഫലിനെ കസ്റ്റഡിയിലെടുത്തത്. പീഡനം നടന്ന തീരപ്രദേശത്ത് നിന്നു തന്നെയാണ് നൌഫലിനെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളി കേന്ദ്രമേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Articles

Latest Articles