Thursday, May 2, 2024
spot_img

കണ്ണൂരിൽ വീണ്ടും ചോരപ്പുഴ; ബി ജെ പി പ്രവർത്തകരെ വെട്ടി

കണ്ണൂര്‍: വീണ്ടും ചോരചീന്തി കണ്ണൂര്‍. ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. രണ്ട് പേര്‍ക്കാണ് വെട്ടേറ്റത്. പാനൂര്‍ സ്വദേശികളായ നിഖിലേഷ് (30), സഹോദരന്‍ മനീഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

പെയിന്റിംഗ് ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

Related Articles

Latest Articles