Tuesday, December 23, 2025

കനത്തമഴ: തിരുവനന്തപുരത്തെ താഴ്ന്നപ്രദേശങ്ങളില്‍ വെളളപ്പൊക്കം

തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ താഴ്ന്നപ്രദേശങ്ങളില്‍ വെളളപ്പൊക്കം. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളില്‍ വെളളംകയറി. ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി. അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു.

കരമനയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Latest Articles