Tuesday, October 6, 2026

കേരളത്തില്‍ നിന്നുപോയവര്‍ക്ക് കോവിഡ്: പരിശോധന കൂട്ടണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ കേരളത്തില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്ക് അവിടെ രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മൂന്നു ദിവസത്തിനിടെ ആറുപേര്‍ക്ക് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. വരും ദിനങ്ങളില്‍ ഉറവിടം വ്യക്തമാകാത്ത രോഗബാധിതര്‍ കൂടുതല്‍ ഉണ്ടാകാമെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

കേരളത്തില്‍നിന്ന് പോയവരില്‍ കര്‍ണാടകയില്‍ നാലും തമിഴ്‌നാട്ടില്‍ രണ്ടും പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്നു പോയി ക്വാറന്റീനില്‍ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചതെന്നതിനാല്‍ ഇവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് കരുതേണ്ടത്.

Related Articles

Latest Articles