Friday, April 26, 2024
spot_img

കമ്മികൾ തമ്മിലെ തമ്മിലടി ! നഷ്ടമാക്കിയത് ഒരു ജീവൻ | Communist

ഒരു അമൽ കൃഷ്ണനെ അറിയുമോ നിങ്ങൾ ? ..
അറിയാൻ വഴിയില്ല, പക്ഷേ അറിഞ്ഞിരിക്കണം .. അമൽ കൃഷ്ണൻ തൃശൂർ എങ്ങണ്ടിയൂരിലെ ഒരു സിപിഎം പ്രവർത്തകനാണ്. സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ കെ ബി സുധയുടെ മകനാണ് അമൽ കൃഷ്ണൻ എന്ന മുപ്പത്തിയൊന്നുകാരൻ, ആ അമൽ കൃഷ്ണ ഇന്ന് ജീവനോടെ ഇല്ല, ഇന്നലെ ആയിരുന്നു അമലിന്റെ ശവസംസ്കാരം .. അമൽ മരിച്ചത് എങ്ങനെയാണെന്ന് അറിയാമോ? അധികം പേരൊന്നും അറിഞ്ഞു കാണില്ല, കാരണം പ്രതിസ്ഥാനത്ത് സിപിഎമ്മുകാരാണ് .. സിപിഎമ്മുകാർ എന്നല്ല പറയേണ്ടത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ജ്യോതിലാൽ, ഏരിയ കമ്മിറ്റി അംഗം സുൽത്താൻ, ലോക്കൽ കമ്മിറ്റി അംഗം ഷെബി എന്നിവരാണ് പ്രതികൾ. അമൽ കൃഷ്ണയുടെ മരണകാരണം കഴുത്തിലേറ്റ അതിശക്തമായ ചവിട്ടാണ് ..

ചില മാധ്യമങ്ങളിൽ ഇത് വാർത്തയായിരുന്നു. പക്ഷെ ആരാണ് പ്രതിയെന്നോ ഒന്നും തന്നെ പറയാതെ, അതിനെ നിസ്സാരവൽക്കരിക്കുകയായിരുന്നു. നടന്നത് എന്താണെന്ന് വെച്ചാൽ ഇന്നേക്ക് 48 നാൾ മുന്നേ എങ്ങണ്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പഞ്ചായത്ത് ഓഫീസിനകത്ത് നിന്നുണ്ടായ തർക്കം പുറത്തേക്കുവന്ന് സംഘട്ടനമായി മാറുന്നു. മുകളിൽ പറഞ്ഞ മൂന്ന് സി പി എമ്മുകാരായ പ്രതികൾ അമൽ കൃഷ്ണ എന്ന സിപിഎം നേതാവിന്റെ തന്നെ മകനെ അതിക്രൂരമായി മർദ്ധിക്കുന്നു .. കാരണമെന്താണെന്ന് വെച്ചാൽ എങ്ങണ്ടിയൂർ സർവീസ് സഹകരണ ബാങ്കിൽ ഈ അമൽ കൃഷ്ണയ്ക്ക് ജോലി നൽകാൻ പാർട്ടി ആദ്യമേ തീരുമാനിച്ചിരുന്നു, എന്നാൽ തൻറെ സഹോദരനായ ഷെബിന് ഈ ജോലി ലഭിക്കാനായി ഏരിയ കമ്മിറ്റി അംഗം സുൽത്താൻ ഒരു ശ്രമം നടത്തിയിരുന്നു .. ഇത് ചൊല്ലിയുള്ള തർക്കമാണ് അമൽ കൃഷ്ണയുടെ മരണത്തിലേക്ക് നയിച്ചത് ..
സഹപ്രവർത്തകരാൽ തന്നെ അതിക്രൂരമായി മർദ്ധിക്കപ്പെട്ട അമൽ കൃഷ്ണയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും എത്ര ചികിത്സിച്ചിട്ടും ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചില്ല ഒരു മർദ്ദനം എന്നത് കൊലപാതകത്തിലേക്ക് മാറി .. പ്രതികൾ പാർട്ടിക്കാരായതിനാൽ ഇരുകൂട്ടരും പാർട്ടിയുമായി ബന്ധമുള്ളവർ ആയതിനാൽ പോലീസിലെ പരാതി ദുർബലപ്പെടുത്തി ഒരു ഒത്തുതീർപ്പിലേക്ക് എത്തിച്ചതായിരുന്നു ഈ കേസ് .. ഹല്ല പാർട്ടി അടിമകൾക്ക് അത് സ്വാഭാവികവുമാണ് .. എന്നാൽ ഇപ്പോഴത് കൊലക്കേസ് ആണ്, ഒരു യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസ് ..
എത്ര അടിമക്കണ്ണുകൾക്ക് ഇനിയെങ്കിലും നേരം വെളുക്കുമോ എന്ന് നോക്കാം.

Related Articles

Latest Articles