ഭോപ്പാല് : ഇന്ഡോറില് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് പരിശോധനയ്ക്കെത്തിയ ആരോഗ്യപ്രവര്ത്തകരെ കല്ലെറിഞ്ഞ് ആക്രമിച്ച സംഭവത്തില് ഏഴ് പേര് അറസ്റ്റില്. തട്പതി ബഖല് സ്വദേശികളായ മുസ്തഫ നൗഷാദ്, മുഹമ്മദ് ഗുല്റേസ്, ഷാരൂഖ് ഖാന്, മുബാറക്ക്, ശിയാബ്, മാസിദ് ഖാന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില് കൂടുതല് ആളുകള് ഉള്പ്പെട്ടിട്ടുണ്ടെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ഡി.കെ .തിവാരി പറഞ്ഞു. ഇവര്ക്കായുള്ള തിരച്ചില് ഊര്ജ്ജിതമായി തുടരുകയാണ്. വിശദവിവരങ്ങള്ക്കായി പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും തിവാരി അറിയിച്ചു. .
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് രോഗം സംശയിക്കുന്നവരെ പരിശോധിക്കാനെത്തിയ വനിതാ ഡോക്ടര് ഉള്പ്പെടെയുള്ള ആരോഗ്യപ്രവര്ത്തകര്ക്ക് നേരെയാണ് വലിയ ആള്ക്കൂട്ടം കല്ലെറിഞ്ഞത്. ആരോഗ്യപ്രവര്ത്തകരെ ആക്രമിക്കുന്ന ദൃശ്യങ്ങള് സാമൂഹ്യ മാദ്ധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…