Thursday, June 13, 2024
spot_img

കല്ലെറിഞ്ഞവർ പിടിയിൽ

ഭോപ്പാല്‍ : ഇന്‍ഡോറില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകരെ കല്ലെറിഞ്ഞ് ആക്രമിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. തട്പതി ബഖല്‍ സ്വദേശികളായ മുസ്തഫ നൗഷാദ്, മുഹമ്മദ് ഗുല്‍റേസ്, ഷാരൂഖ് ഖാന്‍, മുബാറക്ക്, ശിയാബ്, മാസിദ് ഖാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ഡി.കെ .തിവാരി പറഞ്ഞു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. വിശദവിവരങ്ങള്‍ക്കായി പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും തിവാരി അറിയിച്ചു. .

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗം സംശയിക്കുന്നവരെ പരിശോധിക്കാനെത്തിയ വനിതാ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയാണ് വലിയ ആള്‍ക്കൂട്ടം കല്ലെറിഞ്ഞത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Related Articles

Latest Articles