police
മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ കണ്ണൂർ, മലപ്പുറം ജില്ലകളിലുള്ളവരാണ്. ഇതോടെ, തൽക്കാലത്തേക്ക് പൊലീസ് സ്റ്റേഷൻ അടയ്ക്കാനുള്ള സാദ്ധ്യതയേറി. മാനന്തവാടി എസ്.എം.എസ് യൂണിറ്റിലേക്ക് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം മാറ്റാനാണ് ആലോചന. ഇതിന് മുമ്പ് സാമ്പിൾ പരിശോധിച്ച് നെഗറ്റീവായ പൊലീസുകാർക്ക് ഇവിടെ ചുമതല നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു.ഇതിന് പുറമെ, തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസുകാരിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ, വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13ആയി.രോഗം ബാധിച്ച കമ്മനയിലെ ഒരു കേസിലെ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം ബാധിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട സ്റ്റേഷനിലെ മറ്റു പൊലീസുകാരുടെയും ശ്രവം പരിശോധനയ്ക്ക് വിട്ടിട്ടുണ്ട്. ഇവർ ഇപ്പോൾ ക്വാറന്റൈനിലാണ്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…