ചൈനയില് നിന്ന് 20 വര്ഷത്തിനിടെ പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്ച്ചവ്യാധികളാണെന്നും ഇത് അവസാനിപ്പിക്കണമെന്നും യുഎസ്.ചൈനയില് നിന്നുള്ള പകര്ച്ചവ്യാധികള് സഹിക്കാനാകില്ലെന്ന് ലോകം വിളിച്ചുപറയണമെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്ട്ട് ഒബ്രയാന് പറഞ്ഞു.
ആഗോളതലത്തില് രണ്ടേമുക്കാല് ലക്ഷത്തിലേറെ ആളുകളെ കൊന്നൊടുക്കിയ കൊവിഡ്-19 മഹാമാരിക്ക് പിന്നിലും ചൈനയാണെന്നാണ് യുഎസ് നേരത്തെ ആരോപിക്കുന്നത്. ചൈനയിലെ വുഹാനില് നിന്നാണ് കൊറോണ വൈറസ് വന്നതെന്ന് ഞങ്ങള്ക്കറിയാം. അവിടത്തെ ലാബോ മാര്ക്കറ്റോ ആണ് വൈറസിന്റെ ഉറവിടമെന്നതിന് തെളിവുകളുണ്ടെന്നാണ് ഞാന് കരുതുന്നത്. എന്തായാലും വൈറസിന്റെ ഉറവിടം ചൈന തന്നെയാണ്. – ഒബ്രയാന് പറഞ്ഞു
വൈറസിന്റെ ഉറവിടം ഏത് തന്നെയായാലും ചൈനയില്നിന്ന് പകര്ച്ചവ്യാധികള് പടരുന്നത് ഇനിയും അംഗീകരിക്കാനാകില്ല. ആഗോളതലത്തില് ഇക്കാര്യം ചര്ച്ചയാകുന്നുണ്ട്. ചൈനയില് നിന്നുള്ള പകര്ച്ചവ്യാധികള് നിയന്ത്രിക്കേണ്ടിയിരിക്കുന്നു.
സാര്സ്, ഏവിയന് ഫ്ലൂ, സ്വൈന് ഫ്ലൂ എന്നിവയും ചൈനയില് നിന്ന് 20 വര്ഷത്തിനിടയില് ലോകത്ത് വ്യാപിച്ചവയാണ്. ഇപ്പോള് കൊവിഡ്-19 ലോകം മുഴുവന് പടര്ന്നിരിക്കുന്നു. എന്നാല് അഞ്ചാമത്തെ പകര്ച്ചവ്യാധി ഏതെന്ന് ഒബ്രയാന് വെളിപ്പെടുത്തിയില്ല.
ചൈന കാരണം പൊതുജനാരോഗ്യം തകരുന്നത് ഇനിയും അനുവദിക്കാനാകില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ചൈനയിലേക്ക് ആരോഗ്യ വിദഗ്ധരെ അയക്കാമെന്ന് യുഎസ് പറഞ്ഞതാണ്. എന്നാല് അവര് അത് നിരസിക്കുകയായിരുന്നുവെന്നും ഒബ്രയാൻ പറഞ്ഞു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…