Wednesday, December 24, 2025

കാന്‍സറിനു പിന്നാലെ കോവിഡും ; മനംനൊന്ത് സൈനികന്‍ ജീവനൊടുക്കി

ദില്ലി: കാന്‍സറിനു പിന്നാലെ കോവിഡ് ബാധിച്ചതില്‍ മനം നൊന്ത് സൈനികന്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ നാരൈനയിലെ ആര്‍മി ബേസ് ആശുപത്രിക്കു സമീപത്തുള്ള മരത്തില്‍ കെട്ടിത്തൂങ്ങിയാണ് 31 കാരനായ സൈനികന്‍ ജീവനൊടുക്കിയത്.

ശ്വാസകോശ അര്‍ബുധത്തെ തുടര്‍ന്ന് ധൗലാകോനിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നരൈന ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ഇദ്ദേഹത്തെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ കണ്ടവരുണ്ടെന്നും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദേഹം അസ്വസ്ഥനായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് അറിയിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത് രാജസ്ഥാനിലെ ആര്‍വാറില്‍ ആണ്.

Related Articles

Latest Articles