ലോക പ്രശസ്ത ഫിലിം മാര്‍ക്കറ്റായ കാനിലേക്ക് മലയാള ചലച്ചിത്രം ഈലം തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ ഫിലിം മാര്‍ക്കറ്റ് ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് കാരണം ഈ പ്രാവശ്യം ഫിലിം മാര്‍ക്കറ്റ് ഓണ്‍ലൈന്‍ ആക്കുകയായിരുന്നു.
വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം ജൂണ്‍ 22 മുതല്‍ 26 വരെ നടക്കുന്ന ഫിലിം മാര്‍ക്കറ്റില്‍ സ്‌ക്രീന്‍ ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരൂപകര്‍ക്കും പ്രേക്ഷകര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും മുന്നില്‍ സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള വേദിയാണിത്. ഏഴായിരത്തില്‍ അധികം സെയില്‍സ് ഏജന്റുമാരും ഡിസ്ട്രിബ്യൂട്ടര്‍മാരും പങ്കെടുക്കുന്ന കാന്‍ ഫിലിം മാര്‍ക്കറ്റിലേത് ഈലത്തിന്റെ വേള്‍ഡ് ഇന്റസ്ട്രിയല്‍ പ്രീമിയര്‍ കൂടിയാണ്.
പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയില്‍ നിന്നുള്ള ഫ്ളോറന്‍സ് അവാര്‍ഡ് നേടിയിരുന്നു. സംവിധായകനുള്ള സ്പെഷ്യല്‍ മെന്‍ഷന്‍ പ്രൈസ് ആണ് ലഭിച്ചത്. മാര്‍ച്ചില്‍ ഹോളിവുഡിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും നേടിയിരുന്നു.
ഇതുകൂടാതെ പോര്‍ട്ടോറിക്കോയില്‍ വച്ച് നടന്ന ബയമറോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ഒരു സര്‍ റിയല്‍ ബാറില്‍ നടക്കുന്ന കഥയാണ് ഈലം പറയുന്നത്. തമ്പി ആന്റണി, കവിത നായര്‍, റോഷന്‍ എന്‍. ജി, വിനയന്‍, ജോസ്‌കുട്ടി മഠത്തില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈഗോ പ്ലാനറ്റിന്റെ ബാനറില്‍ ജയ മേനോന്‍, ഷിജി മാത്യു ചെറുകര, വിനയന്‍ നായര്‍ എന്നിവരാണ് ഈലം നിര്‍മ്മിച്ചത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…