സ്വപ്നത്തിന് അതിരുകളില്ല: ആഞ്ചല്‍ അഗര്‍വാള്‍ ഇനി വ്യോമസേനയുടെ ഭാഗം

മധ്യപ്രദേശ്: സ്വപ്നത്തിന് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 24കാരിയായ ആഞ്ചല്‍ അഗര്‍വാള്‍. ഒരു സാധാരണ കുടുബത്തിലെ അംഗമാണ് ആഞ്ചല്‍. അച്ഛന്‍ ചായക്കട നടത്തുന്നു. ദിവസവും വീട് കഴിഞ്ഞുകൂടാന്‍ പോലും കഷ്ടപ്പെടേണ്ട അവസ്ഥയില്‍ നിന്നാണ് ആഞ്ചല്‍ അഗര്‍വാള്‍ തന്റെ സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. ഇന്ന് ആഞ്ചല്‍ അഗര്‍വാള്‍ വ്യോമസേനയുടെ ഭാഗമാണ്.

2013ല്‍ ഉത്തരാഖണ്ഡില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ രക്ഷാപ്രവര്‍ത്തനം കണ്ടാണ് വ്യോമസേനയുടെ അംഗമാകണമെന്ന സ്വപ്നം ആഞ്ചലിന് ഉണ്ടായത്. അന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആഞ്ചല്‍.

തന്റെ ആഗ്രഹം സഫലമാക്കാന്‍ നിരവധി പ്രതിസന്ധികള്‍ ആഞ്ചലിന് മുന്നില്‍ ഉണ്ടായിരുന്നു. ചായക്കടക്കാരനായ അച്ഛന്‍ എങ്ങനെ തന്നെ പഠിപ്പിക്കാനുള്ള ഭീമമായ തുക താങ്ങുമെന്നതും ഒരു ചോദ്യമായിരുന്നു. എന്നാല്‍ ഇതെല്ലം ആഞ്ചല്‍ തരണംചെയ്തു. 6 ലക്ഷം പേര്‍ എഴുതിയ പ്രവേശന പരീക്ഷയില്‍ ആഞ്ഞലും പ്രവേശനം നേടി.

മധ്യപ്രദേശില്‍ നിന്ന് പ്രവേശനം നേടിയ ഒരേയൊരാളായിരുന്നു ആഞ്ചല്‍ അഗര്‍വാള്‍. ചായക്കട നടത്തുന്ന അച്ഛന്‍ സുരേഷ് ഗംഗാള്‍ മകളുടെ നേട്ടത്തില്‍ ഏറെ സന്തോഷത്തിലാണ്. തന്റെ ബുദ്ധിമുട്ടുകള്‍ ഒരിക്കലും കുട്ടികളുടെ പഠനത്തെ ബാധിക്കാന്‍ താന്‍ അനുവദിച്ചിരുന്നില്ലെന്ന് അച്ഛന്‍ പറയുന്നു. ഇദ്ദേഹത്തിന് ആഞ്ചലിനെ കൂടാതെ രണ്ട് മക്കള്‍കൂടിയുണ്ട്. ഒരാള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും. മറ്റൊരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ്.

admin

Recent Posts

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

14 mins ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ…

20 mins ago

കെനിയക്കാരൻ 6.5 കോടിയുടെ കൊക്കൈനുമായി വിമാനമിറങ്ങിയത് ആർക്ക് വേണ്ടി? കൊച്ചിയിലെ ഇടപാടുകാർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6.5 കോടിയുടെ കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിലായ കേസിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി…

35 mins ago

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് പൗർണ്ണമിക്കാവിൽ കാണാം! രാജസ്ഥാനിൽ നിർമ്മിച്ച വിഗ്രഹം കേരളത്തിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ…

1 hour ago

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

1 hour ago

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

10 hours ago