Wednesday, May 15, 2024
spot_img

കാളയ്ക്ക് പകരം തന്റെ രണ്ട് പെണ്‍മക്കളെ വെച്ച് നിലം ഉഴുതു; വൈകുന്നേരത്തോടെ വീട്ടില്‍ ട്രാക്ടര്‍ എത്തിച്ച് സോനു സൂദ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ വീഡിയോയാണ് നാഗേശ്വര റാവു എന്ന കർഷകന്റേത്. തന്റെ പക്കൽ കാളകള്‍ ഇല്ലാത്തതിനാല്‍ തന്റെ രണ്ട് പെണ്‍മക്കളെ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന വീഡിയോയാണത് വൈറലായി മാറിയത്. ഞെഞ്ചിൽ ഒരു തേങ്ങലോടെയായിരുന്നു എല്ലാവരും ആ വീഡിയോ കണ്ടതും പങ്കുവച്ചതും. എന്നാൽ, ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. എല്ലാവരെയും ഞെട്ടിച്ച്കൊണ്ട് കര്‍ഷകന് സഹായവുമായി നടന്‍ സോനു സൂദ് രംഗത്തെത്തിയിരിക്കുകയാണ്. നിലം ഉഴാനുള്ള കാളകളെയല്ല, പകരം ട്രാക്ടറാണ് താരം കര്‍ഷകന് സമ്മാനിച്ചത്. നടൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ് . വീഡിയോ പങ്കുവെച്ച് താരം കുറിച്ചു. പറഞ്ഞ പോലെ തന്നെ വൈകുന്നേരത്തിനുള്ളിൽ തന്നെ സോനു തന്റെ വാക്കുപാലിച്ചു. ഒരു പുത്തൻ ട്രാക്ടർ അവരുടെ വീട്ടുമുറ്റത്തെത്തി. ഇതേ തുടർന്ന് താരത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ചിറ്റൂരിലെ മദനപ്പള്ളിയില്‍ ചായക്കട നടത്തുകയായിരുന്നു നാഗേശ്വര റാവു. കൊറോണ വൈറസ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കട അടയ്ക്കേണ്ടി വന്നു. ഇതോടെ ജീവിതമാര്‍ഗം നിലച്ചു. തന്റെ ഗ്രാമമായ മഹല്‍രാജ് പള്ളിയില്‍ തിരിച്ചെത്തിയ റാവു വീണ്ടും കാര്‍ഷിക മേഖലയിലേക്ക് കടക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

സോനു സൂദിന്റെ സഹായം ലഭിച്ചതിന് പിന്നാലെ ടിഡിപി നേതാവ് എന്‍ ചന്ദ്രശേഖര റാവു കുടുംബവുമായി ബന്ധപ്പെട്ടു. ചന്ദ്രശേഖര റാവുവിന്റെ നാട് കൂടിയാണ് ചിറ്റൂര്‍. നടന്റെ സോനു സൂദിന്റെ സഹായത്തെ അദ്ദേഹം അഭിനന്ദിച്ചു. രണ്ടു പെണ്‍മക്കളുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു.

Related Articles

Latest Articles