ശ്രീനഗർ : കാശ്മീരിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഇന്ന് രാവിലെ കാശ്‌മീരിലെ കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവയ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടിയതായാണ് വിവരം.
ഒളിച്ചിരുന്ന തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതോടെ തിരച്ചില്‍ ഏറ്റുമുട്ടലായി മാറിയെന്ന് പൊലീസ് വ്യക്തമാക്കി . കുല്‍ഗാമില്‍ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന അതിരാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

