mavoist attack
ശ്രീനഗര്: ജമ്മുകാശ്മീരിലെ ദോഡ ജില്ലയില് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില് രണ്ട് ഭീകരനെ സൈന്യം വധിച്ചതായി മുതിര്ന്ന ഉദ്യോഗസ്ഥന് മുകേഷ്സിംഗ് പറഞ്ഞു. ഒരു സൈനികന് വീരമൃത്യു വരിച്ചു.
ഹിസ്ബുള് ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില് വധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കൊല്ലപ്പെട്ട ഹാരൂണ് അബ്ബാസ് വാനിയുടെ സഹായിയായ അൗഖ്വാഫ് എന്ന ഭീകരനാണ് ഇന്ന് കൊല്ലപ്പെട്ടവരില് ഒരാളെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുള് ഭീകരര് ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ഇന്നലെ രാത്രി മുതല് സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര് തെരച്ചില് ആരംഭിച്ചിരുന്നു.
തുടര്ന്ന് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല് തുടങ്ങിയത്. ജമ്മുകശ്മീര് പോലീസാണ് ഇക്കാര്യം ട്വിറ്ററില് കുറിച്ചത്.ഇത് സംബന്ധിച്ച് കൂടുതല് വിവരങ്ങള് ലഭ്യമല്ല.പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…