Monday, January 5, 2026

കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു

കാസര്‍കോട്: മഞ്ചേശ്വരം പൈവളിഗെ പഞ്ചായത്തിലെ കന്യാലയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടി കൊലപ്പെടുത്തി. കന്യാലയിലെ സഹോദരങ്ങളായ ബാബു(70), വിട്ടല്‍(60), സദാശിവന്‍(55), ദേവകി(48) എന്നിവരാണ് മരിച്ചത്.. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരുടെ ബന്ധുവായ ഉദയ എന്നയാളാണ് കൊലനടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊല്ലപ്പെട്ട മൂന്ന് പേര്‍ ഉദയയുടെ അമ്മാവന്മാരും ദേവകി അമ്മായിയും ആണ്.

ഉദയ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.

Related Articles

Latest Articles