ക്രച്ചസിന്‍റെ കരുത്തില്‍ കൊടുമുടികള്‍ താണ്ടിയവനാണ് നീരജ് ജോർജ് ബേബി . മൂന്നാര്‍ മുതല്‍ സ്‌കോട്ട്‌ലന്‍ഡ് വരെ കാടും മലയും താണ്ടിയിട്ടുള്ള ആലുവക്കാരൻ നീരജ് ജോര്‍ജ് ബേബിക്ക് ഒരു കാല്‍ ഇല്ലാത്തത് ഒരു കുറവേ അല്ല. ഇപ്പോൾ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോയും കീഴടക്കിയിരിക്കുകയാണ് 32 കാരനായ നീരജ്.

