Featured

കിറ്റ് മാത്രം മതി ഞങ്ങൾക്ക്, വികസനം വേണ്ട… ഇങ്ങനെയും ഒരു ജനത

കമ്മ്യൂണിസ്റ്റ്‌ ചിന്തകൾ മനസുകളിൽ അടിഞ്ഞുകൂടിയത് കൊണ്ട് മാറ്റങ്ങളെ എതിർക്കുക എന്നതാണല്ലോ മലയാളിയുടെ ഒരു പൊതു സ്വഭാവം. പക്ഷെ ഒരു ഘട്ടം കഴിയുമ്പോൾ എന്തിനെ എതിർത്തുവോ അതിന്റെ വക്താക്കളും, ഗുണഭോക്താക്കളും ആകുകയും ചെയ്യും. രാജ്യത്ത് എന്ത് നയം കൊണ്ടുവന്നാലും കേരളം ആഞ്ഞടിക്കും, നിയമസഭയിൽ പ്രമേയവും പാസ്സാക്കും. പക്ഷെ കുറച്ചു നാൾ കഴിയുമ്പോൾ നേരത്തെ പറഞ്ഞതൊക്കെ വിഴുങ്ങും. രണ്ട് ഉദ്ദഹരണങ്ങൾ പറയാം:-1. GST 2. ആധാർ
GST ക്കെതിരെയുള്ള കവലപ്രസംഗം ഇന്നും കേൾക്കാം. പക്ഷെ GST നടപ്പാക്കിയപ്പോൾ നികുതി വെട്ടിപ്പ് കുറയ്ക്കാനായി എന്ന് മാത്രമല്ല സർക്കാരിന്റെ നികുതി വരുമാനവും വർധിച്ചു.
ഈ കോവിഡ് കാലഘട്ടത്തിലും ഇന്ത്യയിൽ GST വരുമാനം കുത്തനെ കൂടുകയാണ്. കേരളത്തിന്റെ കാര്യം എടുത്താൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ GST വരുമാനം 1229 കോടി രൂപ ആയിരുന്നു എങ്കിൽ ഈ വർഷം ഓഗസ്റ്റിലെത് 1612 കോടി രൂപയാണ്. അതായത് 31% വളർച്ച!

കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട്‌ ചെയ്യാത്തത് കൊണ്ട് GST ക്കെതിരെ മുറവിളി കൂട്ടുന്നവർ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല. അതേപോലെ ആയിരുന്നു ആധാറിനെതിരെയുള്ള കോലാഹലം. സ്വകാര്യതയിലേക്ക് കടന്നു കയറുന്നു എന്നൊക്ക പറഞ്ഞു എന്തായിരുന്നു ബഹളം. എനിക്കും എന്റെ കുടുംബത്തിനും ആധാർ ഇല്ല എന്നൊക്ക പറഞ്ഞു പോസ്റ്റിട്ടിരുന്ന നിരവധി സ്വയം പ്രഖ്യാപിത ബുദ്ധിജീവികളെ കണ്ടിട്ടുണ്ട്. ഇന്ന് കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും ആധാറുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

സർക്കാർ സേവനങ്ങൾക്ക് ഏകീകൃത വിവര സംവിധാനം കൊണ്ടുവരാൻ ആധാർ വോൾട്ട് സ്ഥാപിക്കുകയാണ് സംസ്ഥാന സർക്കാർ..!
പക്ഷെ എന്തൊക്കെ ആണെങ്കിലും ഉളുപ്പ് എന്നൊന്നില്ലാത്തത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ല. ഇന്ന് ഒരു കാര്യത്തെ എതിർക്കാൻ പറഞ്ഞാൽ സാമാന്യ യുക്തിക്കു നിരക്കാത്ത ഡയലോഗുകൾ പറഞ്ഞ് ആ പദ്ധതിയെ അട്ടിമറിക്കാൻ നോക്കും. നാളെ ഇന്നലെ എതിർത്തതിനെയൊക്കെ പിന്തുണയ്ക്കാൻ പറഞ്ഞലോ, അപ്പോഴും ന്യായീകരണം നിരത്തി മുട്ടിലിഴയും…

ഇവരുടെ വാക്കും വിശ്വസിച്ചിരിക്കുന്ന യുവജനങ്ങളെ ഓർക്കുമ്പോൾ മാത്രമാണ് സങ്കടം. ഈ കാലഘട്ടത്തിലും ഇവർക്ക് ഈ പ്രാകൃത ആശയത്തെ യുവാക്കളിലേക്ക് കുത്തി നിറയ്ക്കാൻ കഴിയുന്നുവല്ലോ. പറഞ്ഞിട്ട് കാര്യമില്ല, കിറ്റ് കിട്ടിയാൽ എല്ലാമായി എന്ന് കരുതുന്ന സമൂഹത്തെ പറ്റിക്കാൻ എളുപ്പമാണ്. അവർ അർഹിക്കുന്നതും എന്നും കുന്നും സൗജന്യ കിറ്റ് മാത്രവുമാണ്.

Meera Hari

Recent Posts

ഇടവത്തിലെ പൗർണമി; വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും. 23 അടി…

20 mins ago

വിമാനം പറത്തുമ്പോൾ ഓർമയായ സഞ്ജയ് ഗാന്ധി !

വൈഎസ്ആറിന്റെ മൃതദേഹം കിട്ടിയത് 72 മണിക്കൂറിനു ശേഷം; ഇന്നും ദുരൂഹത തുടരുന്ന ചില ഹെലികോപ്റ്റർ അപകടങ്ങൾ !

25 mins ago

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നില്‍ മൊസാദ്? സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഇസ്രായേലിന്റെ രഹസ്യ ഏജന്‍സി!

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യ ഏജന്‍സിയായ മൊസാദാണോ…

45 mins ago

കലാസൃഷ്ടികൾ 33 വർഷക്കാലം സ്വന്തം കുടുംബത്തിൽ നിന്നു പോലുംമറച്ചുവെച്ച ഒരു കലാകാരൻ

33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം വീട് തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി

1 hour ago

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

10 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

10 hours ago