Tuesday, December 23, 2025

കുട്ടിയെ ക്രൂരമായി മർദ്ദിച്ചു: തിരികെ നേപ്പാളിലേക്ക് പോകണം, കണ്ണീരോടെ മാതാവ്

ഭര്‍ത്താവില്‍ നിന്ന് കുട്ടിക്കേറ്റത് ക്രൂര മര്‍ദനമെന്നും, തിരികെ നേപ്പാളില്‍ പോകാന്‍ വേണ്ട സഹായം നല്‍കണമെന്നും അങ്കമാലിയില്‍ പിതാവ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ അമ്മ. അതേസമയം ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് 12 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ കുട്ടി സ്വയം കണ്ണുതുറന്നതായും കരഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലായി.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നിന്ന് പുറത്ത് വരുന്നത് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ്. കേരളത്തിന്റെ പ്രാര്‍ത്ഥന മുഴുവന്‍ നല്‍കിയ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. തലയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് 12 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കുട്ടി കരയാനും തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി പാല് കുടിച്ച് തുടങ്ങി. ഹൃദയമിടിപ്പിലും കാര്യമായ മാറ്റമുണ്ട്.

അതേസമയം കുഞ്ഞിനേറ്റത് ക്രൂര മര്‍ദ്ദനമാണെന്ന് കുട്ടിയുടെ അമ്മ. തിരികെ നേപ്പാളിലേക്ക് പോകാന്‍ വേണ്ട സഹായം ചെയ്ത് നല്‍കണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുഞ്ഞ് തന്റെതല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് കുട്ടിയെ മര്‍ദിച്ചിരുന്നു. പരുക്ക് പറ്റിയ അന്നേ ദിവസം കുട്ടിയെ ഭര്‍ത്താവ് മുഖത്ത് അടിച്ച് കട്ടിലിലേക്ക് എറിഞ്ഞു. ഇനി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറ്ഞ്ഞു.

Related Articles

Latest Articles