കാണ്പൂര്: മദ്യലഹരിയില് നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച് മുറിവേല്പ്പിച്ച കുരങ്ങിന് ഒടുവില് കയ്യിലിരിപ്പിനുള്ള ശിക്ഷ കിട്ടി. ഇനിയുള്ള കാലം ജീവപര്യന്തം തടവുകാരനായി കാണ്പൂര് മൃഗശാലയില് കഴിയാനാണ് അധികൃതര് വിധിച്ചിരിക്കുന്ന ശിക്ഷ.
‘കാലുവ’ എന്ന പേരുള്ള കുരങ്ങിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മിര്സാപൂരില് മദ്യലഹരിയില് തെരുവിലിറങ്ങിയ കാലുവ 250 ഓളം പേരെ കടിച്ചു. പ്രദേശവാസിയായ ഒരു മായാജാലക്കാരന് വളര്ത്തിയിരുന്ന കുരങ്ങാണ് ആക്രമണം നടത്തിയത്. കാലുവയ്ക്ക് ഇയാള് ദിവസവും മദ്യം നല്കാറുണ്ടായിരുന്നു. തുടര്ച്ചയായി മദ്യം കഴിച്ചതോടെ കാലുവ മദ്യത്തിന് അടിമയായി. ഉടമസ്ഥന് മരിച്ചതോടെ മദ്യം കിട്ടാതെ കാലുവ അക്രമാസക്തനായി മാറുകയായിരുന്നു.
മദ്യം കിട്ടാതെ വന്നതോടെ മിര്സാപൂരില് കാലുവ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവാക്കിയതോടെ വനം, മൃഗശാല അധികൃതര് ചേര്ന്ന് കാലുവയെ പിടികൂടുകയായിരുന്നു. കാലുവയെ കാണ്പൂര് മൃഗശാലയിലേക്ക് മാറ്റി. ഏതാനൂം മാസങ്ങള് കാലുവയെ ഏകാന്തവാസത്തിനു വിടും. സ്വഭാവത്തില് മാറ്റം വന്നില്ലെങ്കില് ജീവപര്യന്തം ശിക്ഷയായിരിക്കും ലഭിക്കുക.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…