Saturday, May 18, 2024
spot_img

കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജ തുടങ്ങി; ആദ്യവഴിപാട് പ്രധാനമന്ത്രിയുടെ വക

ഡെറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്രം ഇന്നു രാവിലെ തുറന്നു. ക്ഷേത്രത്തിന്റെ മുഖ്യ പൂജാരിയും ട്രസ്റ്റ് അംഗങ്ങളും മാത്രം പങ്കെടുത്ത ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വകയായിട്ടാണ് നടത്തിയത്. ആദ്യ രുദ്രാഭിഷേകമാണ് പ്രധാനമന്ത്രിക്കായി നടത്തിയത്. പ്രധാന പൂജാരിയായ ഭീം ശങ്കര്‍ ലിംഗ് ക്വാറന്റൈനിലായതിനാല്‍ അടുത്ത സ്ഥാനത്തുള്ള ശിവ്ശങ്കര്‍ ലിംഗാണ് പൂജകള്‍ക്ക് തുടക്കമിട്ടത്.

ഇന്നു രാവിലെ 6.10നാണ് പതിനൊന്നാമത് ജ്യോതിര്‍ലിംഗമായി ആരാധിക്കുന്ന കേദാര്‍നാഥ് ക്ഷേത്രം തുറന്നത്. ഹിമാലയത്തിലെ ഖര്‍വാള്‍ പ്രദേശത്താണ് കേദാര്‍നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കവാടം പൂക്കളാല്‍ അലങ്കരിച്ചാണ് ലോക്ഡൗണിന് ശേഷമുള്ള ആദ്യ പൂജാകര്‍മ്മങ്ങള്‍ക്കായി ക്ഷേത്രം തുറന്നത്.

എല്ലാവര്‍ഷവും മഞ്ഞുകാലം കഴിയുന്ന മുറയ്ക്ക് കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ വിശ്വപ്രസിദ്ധ ക്ഷേത്രങ്ങള്‍ ഏപ്രില്‍-മെയ് മാസത്തിലാണ് ഭക്തര്‍ക്കായി തുറക്കുക. ബദരീനാഥ ക്ഷേത്രം മെയ് 15ന് തുറക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Latest Articles