ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്നു ഭീഷണിപ്പെടുത്തുന്ന പ്രഫ. കെ.വി. തോമസ്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിച്ച ഘട്ടത്തില്‍ കെ.വി. തോമസിനു യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ വ്യക്തമാക്കി. ഇനിയും തഴഞ്ഞാല്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം പ്രമുഖ നേതാക്കളെ അറിയിച്ചിട്ടുണ്ട്. കെ.വി. തോമസ് ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം നേരത്തേ ശക്തമായിരുന്നു.