Saturday, December 20, 2025

കേരളത്തില്‍ ഇന്നു പ്രവര്‍ത്തിക്കുന്ന കടകളും സേവനങ്ങളും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ ഭാഗമായി, വര്‍ക്ക്ഷോപ്പുകളടക്കമുള്ള ചില കടകള്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ : കണ്ണട വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്സി എന്നിവ നന്നാക്കുന്ന കടകള്‍, ബീഡി തൊഴിലാളികള്‍ക്ക് ആവശ്യമായ
രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം.

നാളെ ബുക്ക് ഷോപ്പുകള്‍ തുറക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും.

അതേസമയം, ലോക്ക്ഡൗണിന്റെ തുടര്‍കാര്യങ്ങളില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍. കൂടുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും. കേന്ദ്രത്തിന്റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക.

Related Articles

Latest Articles