Monday, December 22, 2025

കേരളത്തിൽ ഇന്ന് 1553 പേർക്കുകൂടി കോവിഡ്; അടുത്ത രണ്ടാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 1950 പേർ ഇന്ന് രോഗമുക്തരായി.

10 പേർ ഇന്ന് കോവിഡ് ബാധ മൂലം മരണമടഞ്ഞു. ഇതോടെ ആകെ മരണം 315 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍ പരിശോധിച്ചു. 21516 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കേസുകൾ വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള‌ളതെന്നും ചില പഠനങ്ങളിൽ പറയുന്നത് ഒക്‌ടോബറോടെ രോഗവ്യാപനം വർദ്ധിക്കുമെന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം -317
എറണാകുളം-164
കോട്ടയം-160
കാസർകോട്- 133
കോഴിക്കോട്- 131
പത്തനംതിട്ട- 118
തൃശൂർ- 93
മലപ്പുറം- 91
ആലപ്പുഴ- 87
കണ്ണൂർ- 74
കൊല്ലം- 65
പാലക്കാട് – 58
ഇടുക്കി- 44
വയനാട്- 18

40 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇന്ന് 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിലുള്ള ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 569 ആയി.

Related Articles

Latest Articles