Wednesday, May 1, 2024
spot_img

കേരളത്തിൽ സമാധാന ജീവിതം തകർക്കാൻ ചില കേന്ദ്രങ്ങളും ചില മാഫിയ സംഘങ്ങളും

കേരളത്തിൽ സമാധാന ജീവിതം തകർക്കാൻ ചില കേന്ദ്രങ്ങളും ചില മാഫിയ സംഘങ്ങളും ബോധപൂർവം പ്രവർത്തിക്കുന്നുവെന്ന് സംശയിക്കണം. ഇതിൽ പലർക്കും പോലിസിൻ്റെയും ചില ഭരണപ്പാർട്ടിയുടെയും പിന്തുണയുണ്ടെന്ന് സംശയിക്കണം.
മാനസിക സംഘർഷമുണ്ടാക്കി സ്വത്തുക്കളും സ്ഥാപനങ്ങളും വിറ്റ് പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സമാധാനത്തോടെ ജീവിക്കാൻ പലരും ആഗ്രഹിച്ചു പോകും. സാഹചര്യം മുതലാക്കി കേരളമാകെ താൽപര്യമുള്ള തൽപരകക്ഷികൾ വാങ്ങി കൂട്ടുന്നു. അവർക്ക് സഹായകമായി പല പുതിയ കമ്പിനികളും സ്ഥാപനങ്ങളും വ്യക്തികളും സംഘടിത പ്രസ്ഥാനങ്ങളും കൂടെ നിൽക്കുന്നു.
പണ്ട് കാശ്മീരിൽ നിന്നും ,പിന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലെ- ചില പ്രത്യേക മേഖലകളിൽ നിന്നും തദ്ദേശീയരെയും മറ്റും ഇത്തരത്തിൽ നിഷ്കാസനം ചെയ്തിട്ട് സ്വത്തുക്കൾ ,വിശേഷിച്ചും കണ്ണായ സ്ഥലങ്ങൾ അമിത വില നൽകി വാങ്ങി പ്രദേശമാകെ കയ്യടക്കി വന്നിരുന്ന പ്രവണത കൂടുന്നു.
ഇത്തരത്തിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ ആ പ്രദേശമാകെ സാമ്പത്തിക ശക്തി കൊണ്ടും രാഷ്ട്രീയ മത പരമായ സംഘടിത ശക്തികൊണ്ടും അടക്കിവാഴാനും ആദ്യകാല ഉടമകളായ വ്യക്തികളെയും സ്ഥാപനങ്ങളെയും സമൂഹ്യമായി ഒറ്റപ്പെടുത്താനും ഞെക്കി ഞെരുക്കി ഇല്ലായ്മ ചെയ്യാനും സംഘടിത മത രാഷ്ട്രീയ ശക്തികൾ ശ്രമിക്കുക പതിവാണ്. അധിനിവേശത്തിൻ്റെ പുതിയ പോർമുഖമാണിത്.
അവസാനം പല നാടുകളിലും സംഭവിച്ച പോലെ തദ്ദേശീയരും നിയമവിധേയമായി ജീവിക്കുന്നവരും ആദ്യംപാർശ്വവൽക്കരിക്കപ്പെടും ,
പിന്നെ പൂർണ്ണമായി ഒഴിവാക്കപ്പെടും.
:
ഡെമോഗ്രാഫിയിലും സാമ്പത്തിക രാഷ്ട്രീയ മേഖലകളിലും നടമാടിക്കൊണ്ടിരിക്കുന്ന വളരെ സാവധാനമായതും പ്രത്യക്ഷത്തിൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ളതുമായ ഈ പ്രവർത്തനങ്ങൾ കേരളത്തിൽ വളരെ വിപുലമായ തോതിൽ വർഷങ്ങളായി തുടരുന്നു.
കള്ളക്കടത്തായും ഹവാലയായും രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതി വഴിയായും കരംഗതമാകുന്ന സാമ്പത്തിക ശക്തിയുടെ സഹായത്താൽ ചിലരെ പാർശ്വവൽക്കരണത്തിനും ഒഴിവാക്കലിനും നിഷ്കാസനത്തിനും ആദ്യന്തികമായ ഉൻമൂലനത്തിനും വിധേയരാക്കുന്നു.
ഒരു ജനതയുടെ രാഷ്ട്രീയ, സാമൂഹ്യ സാമ്പത്തിക സന്തുലിതാവസ്ഥ തകർക്കപ്പെടുമ്പോൾ ഇരയും വേട്ടക്കാരനും തമ്മിൽ നിരന്തര സംഘർഷമുണ്ടാകും. കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം രണ്ടാം ഘട്ടത്തിലാണ്. ഒരു പാട് ആളുകളും ദേശങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടു കഴിഞ്ഞു .ഇനിഒഴിവാക്കൽ ,
നിഷ്കാസനംചെയ്യൽ ,തരത്തിയോടിക്കൽ ,പിടിച്ചടക്കൽ മുതലായ ചില ഘട്ടങ്ങൾ കൂടി ബാക്കി ഉണ്ട്. അതിനെടുക്കുന്ന കാലവിളംബം മാത്രമേ ഇവിടെ ഇനി കാണേണ്ടതുള്ളു.

Related Articles

Latest Articles