Wednesday, December 24, 2025

കേരള പൊലീസിന്റെ കൈ കഴുകല്‍ വീഡിയോക്ക് അഭിനന്ദനവുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന്‍റെ ഭാഗമായി കേരള പൊലീസ് അവതരിപ്പിച്ച കൈ കഴുകല്‍ വീഡിയോക്ക് അഭിനന്ദനവുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ രംഗത്ത് .

കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് കൈ കഴുകല്‍ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍, നൃത്തച്ചുവടുകളോടെ പങ്കുവച്ച ബോധവത്കരണ വീഡിയോ മാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു. ശാസ്ത്രീയമായി എങ്ങനെ കൈ കഴുകണമെന്നായിരുന്നു പൊലീസ് വീഡിയോയിലൂടെ അവതരിപ്പിച്ചത്.

കൈകള്‍ കഴുകേണ്ട രീതിയും മാസ്‌ക് ധരിക്കേണ്ട രീതിയുമെല്ലാം ഡാന്‍സിലൂടെ അവതരിപ്പിച്ചു.

കൈകള്‍ കഴുകേണ്ട രീതിയും മാസ്‌ക് ധരിക്കേണ്ട രീതിയുമെല്ലാം ഡാന്‍സിലൂടെ അവതരിപ്പിച്ചു. രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ, ജഗദ് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

Related Articles

Latest Articles