കോഴിക്കോട് : കേരളത്തിലുണ്ടായ മൂന്ന് ദുരന്തങ്ങള്‍ കോഴിക്കോട് സ്വദേശികളായ പ്രേമിനും സാന്ദ്രക്കും നഷ്ടപ്പെടുത്തിയത് ഒരുമിച്ചുള്ള ജീവിതം. ആദ്യം നിപയും പിന്നീട് പ്രളയവും മുടക്കിയ വിവാഹത്തിന് ഇത്തവണ വില്ലനായത് കോവിഡ്.
ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന പ്രേമിന്റേയും സാന്ദ്രയുടെയും വിവാഹം നിശ്ചയിച്ചത് 2018ലായിരുന്നു.2018 മെയ് മാസത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. 2018 മെയ് രണ്ടിനാണ് കോഴിക്കോട്ട് ആദ്യ നിപ സ്ഥിരീകരണമുണ്ടായത്. ഇതിനിടെ മെയ് 15ന് പ്രേമിന്റെ അമ്മാവന്‍ മരണപ്പെട്ടു. മരണം നടന്നതിനാല്‍ ഒരുവര്‍ഷത്തേക്ക് മംഗള കര്‍മ്മങ്ങള്‍ നടത്തരുതെന്ന വിശ്വാസമുള്ളതിനാല്‍ വലിയ ആഘോഷമില്ലാതെ ഒരുക്കാമെന്ന് കരുതുന്നതിനിടെ നിപ കൂടുതല്‍ ശക്തമാകുകയായിരുന്നു.
ഇതോടെ വിവാഹം 2019ലേക്ക് നീട്ടിവെച്ചു.
2019ലെ ഓണക്കാലത്ത് കേരളം പ്രളയക്കെടുതിയിലായി. അതോടെ ഇവരുടെ വിവാഹവും ഇതിനൊപ്പം കുത്തിയൊലിച്ചുപോയി. പ്രളയദുരിതം കാരണം വിവാഹം നീട്ടിവെച്ചത് 2020 മാര്‍ച്ച് 21, 22 തീയതികളിലേക്കായിരുന്നു.
2000ത്തോളം വരുന്ന അതിഥികള്‍ക്ക് ക്ഷണക്കത്തും നല്‍കി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുമ്പോഴാണ് അടുത്ത മുടക്കമെത്തുന്നത്. ഇത്തവണ വില്ലനായത് കോവിഡ് 19.ദീര്‍ഘകാലമായുള്ള തങ്ങളുടെ പ്രണയത്തിന്റെ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാനാണ് ഇവരുടെ തീരുമാനം. ഈ വര്‍ഷം സെപ്തംബറില്‍ വിവാഹം നടത്താനാണ് ഇപ്പോഴത്തെ ആലോചന.

