Monday, December 22, 2025

കൊറോണയിൽ കൈത്താങ്ങാകാൻ അമൃതാനന്ദമയി മഠവും

കൊല്ലം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 13 കോടി സംഭാവന ചെയ്ത് മാതാ അമൃതാനന്ദമയി മഠം. കൊറോണ പ്രതിരോധിക്കുന്നതിനും രോഗവ്യാപനം മൂലം ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനു വേണ്ടിയാണ് സംഭാവന.

കൂടാതെ കൊറോണ രോഗികൾക്കു സൗജന്യ ചികിത്സ കൊടുക്കുമെന്നും അമൃതാനന്ദമയി മഠം അറിയിച്ചു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാനസികസമ്മര്‍ദ്ദവും വിഷാദവും മറ്റ് മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കാനായി അമൃത സര്‍വ്വകലാശാലയും അമൃത ആശുപത്രിയും ചേര്‍ന്ന് ടെലിഫോണ്‍ സഹായ കേന്ദ്രം ആരംഭിച്ചെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Latest Articles