The WHO director-general said it was time to learn the lessons from the Covid-19 pandemic.
ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാന മഹാമാരി ആയിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും വന്യജീവി സംരക്ഷണത്തിനും പരിഗണന കൊടുത്തില്ലെങ്കിൽ ആരോഗ്യരംഗത്തെ പുരോഗതിയ്ക്കായുള്ള ശ്രമങ്ങള്‍ വെറുതെയാകമെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് തടയാനായി വൻതോതിൽ പണമൊഴുക്കുകയും എന്നാൽ അടുത്ത മഹാമാരിയെ നേരിടാൻ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന അപകടകരമായ രീതിയെ അദ്ദേഹം വിമര്‍ശിച്ചു. ആദ്യ അന്താരാഷ്ട്ര പകര്‍ച്ചവ്യാധി മുന്നൊരുക്ക ദിനത്തിൽ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 മഹാമാരിയിൽ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. “ഏറെക്കാലമായി ലോകം ഭയവും അവഗണനയും മാറി മാറി കൊണ്ടു നടക്കുകയാണ്.” “ഇത് അവസാനത്തെ മഹാമാരിയായിരിക്കില്ല എന്നാണ് ചരിത്രം നമ്മളോട് പറയുന്നത്. മഹാമാരികള്‍ ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമാണ്.” അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മിലുള്ള അടുത്ത ബന്ധം വെളിവാക്കുന്നത് മഹാമാരികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…