Friday, May 17, 2024
spot_img

കൊറോണ ഇനി സിനിമയിലും അഭിനയിക്കും

കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമ ഒരുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശസ്ത തെലുങ്ക് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ.

ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സിനിമ ‘ഔവ്’ ഒരുക്കിയ സംവിധായകനാണ് പ്രശാന്ത് വര്‍മ്മ. കൊറോണ വൈറസിനെ ആസ്പദമാക്കിയുള്ള സിനിമക്കായി തിരക്കഥ ഒരുക്കുകയാണ്.

ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കണമെന്ന് കരുതിയിരുന്നതായും എന്നാല്‍ ഈ സാഹചര്യത്തില്‍ മാറ്റിവക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.

ഇക്കാര്യത്തെക്കുറിച്ച്‌ വിശദമായി ഗവേഷണം നടത്തിയ അദ്ദേഹം ജനുവരി ആദ്യം പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുവെന്ന് പറയുന്നു. പ്രശാന്ത് വര്‍മ്മ ഈ പ്രോജക്‌ട് സഹനിര്‍മ്മാണം നടത്തുമെന്ന് കേള്‍ക്കുന്നു.

Related Articles

Latest Articles