ദില്ലി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റോമിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ട് വരാൻ എയർ ഇന്ത്യ വീണ്ടും രക്ഷാ പ്രവർത്തനാവുമായി രംഗത്ത് .
എയർ ഇന്ത്യയുടെ ‘787 ഡ്രീം ലൈനർ ‘വിമാനം ഇന്ന് ഉച്ചയ്ക്ക് റോമിലേക്ക് പുറപ്പെടും. എത്ര പേരാണ് റോമിൽ കുടുങ്ങി കിടക്കുന്നത് എന്ന് വ്യക്തമല്ലെങ്കിലും പരമാവധി ഇന്ത്യക്കാരെയും അയൽ രാജ്യങ്ങളിലെ പൗരൻ മാരെയും രക്ഷിക്കുകയാണ് എയർ ഇന്ത്യ യുടെ ലക്ഷ്യം. നേരത്തെ ഇറ്റലിയിലെ മിലൻ നഗരത്തിൽ നിന്നും ഇറാനിൽ നിന്നും കുടുങ്ങി കിടന്നവരെ എയർ ഇന്ത്യ രക്ഷിച്ചിരുന്നു.
അതേസമയം മാർച്ച് 22 ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഒരു അന്താരാഷ്ട്ര വിമാന സർവിസും അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിട്ടുണ്ട്.

