ജാര്ഖണ്ഡ് : കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന രോഗികളുടെ വാര്ഡില് ജോലി ചെയ്തിരുന്ന ഡോക്ടര് ദമ്പതികള് രാജിവച്ചു.ഡോക്ടര് അലോക്ക് ടിര്ക്കിയും ഭാര്യയുമാണ് ജോലിയില് നിന്നും രാജിവച്ചത്.വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ഇരുവരും തങ്ങളുടെ രാജി അറിയിച്ചത്. ആരാേഗ്യ സെക്രട്ടറിയുടെ നിര്ദേശ പ്രകാരം ഇവര് 24 മണിക്കൂറിനുളളില് ജോലിയില് പ്രവേശിച്ചില്ലെങ്കില് കര്ശന നടപടിയുണ്ടാകുമെന്നും അധികൃതര് അറിയിച്ചു.1897 ലെ പകര്ച്ച വ്യാധി നിയമ പ്രകാരം ഇവര്ക്ക് എതിരെ കേസെടുക്കുമെന്നും ഇന്ത്യന് മെഡിക്കല് കൗണ്സിലിലെ ഇവരുടെ അംഗത്വം റദ്ദ് ചെയ്യുമെന്നും ആരോഗ്യ വകുപ്പ് അധികൃതര് മുന്നറിയിപ്പ് നല്കി.
തിങ്കളാഴ്ച്ച രാത്രിയാണ് ഇവര് വാട്സാപ്പിലൂടെ രാജി സന്ദേശം നല്ക്കുന്നത്. തുടര്ന്ന് ചൊവ്വാഴ്ച രാവിലെയോടെ മെയില് ചെയ്തു. തന്റെ ഭാര്യയായ ഡോക്ടര് സൗമ്യയുടെ ആരോഗ്യ പ്രശ്നങ്ങള് കാരണമാണ് ജോലി ഉപേക്ഷിക്കുന്നത് എന്നാണ് ഡോക്ടര് അലോക്ക് ടിര്ക്കി രാജി കത്തില് പറയുന്നത്.സര്ദാര് ആശുപത്രിയിലെ 23 ഡോക്ടര്മാരില് ആരും തന്നെ കൊറോണ കാലത്ത് ജോലിയില് നിന്നും വിട്ടു നിന്നിട്ടില്ല.
അതേസമയം ആശുപത്രി രാഷ്ട്രീയത്തിന്റെ ഇരയാണ് താന് എന്ന് ഡോക്ടര് അലോക്ക് ടിര്ക്കി പറയുന്നു. ഭാര്യയുടെയും സഹോദരിയുടെയും ആരോഗ്യ പ്രശ്നങ്ങള് കാരണമാണ് ജോലി ഉപേക്ഷിച്ചത്. കൊറോണ വാര്ഡില് ജോലി ചെയ്യാന് വേണ്ട സുരക്ഷ മുന്കരുതലിന് ആവശ്യമായ സാധനങ്ങള് ഒന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ഡോക്ടര് അലോക്ക് ടിര്ക്കിയുടെ ആക്ഷേപം.അല്ലാതെ കൊറോണ രോഗികളെ ചികിത്സിക്കുന്നതില് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും, തനിക്ക് മാത്രം കൊറോണ വാര്ഡില് ജോലി നല്കുന്നുവെന്നും മറ്റുളള ഡോക്ടര്മാര്ക്ക് നല്കുന്നില്ലെന്നും ഡോക്ടര് അലോക്ക് ടിര്ക്കി കുറ്റപ്പെടുത്തി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…