Categories: Covid 19HealthIndia

കൊറോണ സാധാരണക്കാരനല്ല, പ്രത്യേകം നിർമ്മിച്ചത് തന്നെ

ദില്ലി: കൊറോണ വൈറസ് ലാബില്‍ നിര്‍മിച്ചതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ് സ്വാഭാവിക വൈറസ് അല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ വികസിപ്പിച്ചതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.

കൊറോണയെ ചൈനീസ് വൈറസെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ചൈനയെ പല തവണ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് അമേരിക്കയും ചൈനയും തമ്മില്‍ വാക്പോര് തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

കൊറോണ വൈറസ് ലാബില്‍ നിര്‍മിച്ചതാണെന്നും സ്വാഭാവിക വൈറസ് അല്ലെന്നും നിതിന്‍ ഗഡ്കരി ഇംഗ്ലീഷ് വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വൈറസിനൊപ്പം ജീവിക്കാനുള്ള കല സ്വായത്തമാക്കേണ്ടതുണ്ട്. വാക്സിന്‍ വികസിപ്പിക്കാന്‍ ലോകത്താകമാനം ഗവേഷണം നടക്കുകയാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും എത്രയും വേഗം പരിഹാരമുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു. കൊറോണ പ്രത്യേക സാമ്പത്തിക പാക്കേജിനെ കുറിച്ച് സംസാരിക്കവേയായിരുന്നു നിതിന്‍ ഗഡ്ക്കരി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. അത് സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കും. കാരണം നമ്മുടെത് ഒരു വികസ്വര രാജ്യമാണ്. മാസങ്ങളോളം ലോക്ക് ഡൗണ്‍ നടത്താന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

admin

Recent Posts

പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം ? സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ…

51 mins ago

ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇ യ്ക്ക് കൈയ്യേറ്റം !ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…

2 hours ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

2 hours ago