തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്.68 വയസായിരുന്നു. ജൂണ്‍ 10 ന് ഡല്‍ഹിയില്‍നിന്ന് നാട്ടിലെത്തിയിരുന്നു. വീട്ടില്‍ നിരീക്ഷണണത്തിലായിരുന്ന ഇയാളെ കടുത്ത പനിയെത്തുടര്‍ന്ന് 15 ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 22 ആയി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.കൊല്ലം ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെയാളാണ് ഇദ്ദേഹം.

