Sunday, December 21, 2025

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായിലാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇതോടെ, കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 96 ആയി.

കൊവിഡ് ബാധിച്ച് 772 ആളുകളാണ് ഗള്‍ഫില്‍ മരിച്ചത്. 163,644 പേര്‍ക്കാണ് ഗള്‍ഫില്‍ ഇതുവരെ കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, പൊതുമാപ്പ് നേടിയവരുമായി കുവൈത്തില്‍ നിന്നുള്ള ആദ്യവിമാനം ഇന്ത്യയിലേക്ക് പറന്നു.

ഒരു കുഞ്ഞുള്‍പ്പെടെ 145 പേരാണ് ജസീറ എയര്‍വേസ് വിമാനത്തില്‍ വിജയവാഡയിലേക്ക് പോയത്. ഇന്ന് ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കുവൈത്ത് സര്‍ക്കാര്‍ ചെലവിലാണ് താമസിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles