Monday, December 15, 2025

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

കൊച്ചി: എറണാകുളം ആലുവ സ്വദേശി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം പള്ളത്ത് വീട്ടില്‍ ഹംസയാണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു. ദുബായിയില്‍ താമസിക്കുന്ന മകളെ കാണാന്‍ വേണ്ടി ഭാര്യയുമൊത്ത് പോയതായിരുന്നു ഹംസ. അവിടെ വച്ച് ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് ഹംസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഏറ്റവും കൂടുതല്‍ റിയാദില്‍. 24 മണിക്കൂറിനിടെ 4,919 പേരിലാണ് രാജ്യത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ കൂടുതലും റിയാദിലാണ്, 2,371 പേര്‍. ഇതോടെ രാജ്യത്തുള്ള ആകെ വൈറസ് ബാധിതരുടെ എണ്ണം 1,41,234 ആയി. ഇന്ന് 39 പേര്‍ കൂടി മരിച്ചു. രാജ്യത്ത് കൊവിഡ് മൂലം ആകെ മരിച്ചവരുടെ എണ്ണം 1,091 ആയി.

Related Articles

Latest Articles