Sunday, May 19, 2024
spot_img

ചൈനയിലെ ചപ്പുചവറുകൾ ഇനി അവിടെത്തന്നെ കിടക്കും; ശക്തമായ തീരുമാനവുമായി ദേശീയ വ്യാപാര സംഘടന

ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി വില്പനക്കാരുടെ കൂട്ടായ്മയായ ദേശീയ വ്യാപാര സംഘടന
(സിഎഐടി). ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നടക്കുന്നതിനാലാണ് മൂവായിരത്തോളം ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കാമെന്ന തീരുമാനമെടുത്തതെന്ന് സിഎഐടിയുടെ സെക്രട്ടറി ജനറലായ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ അറിയിച്ചു.

ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 7 കോടി വില്‍പ്പനക്കാര്‍ ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ചൈനയ്ക്ക് ഒരു ലക്ഷം കോടിയുടെ നഷ്ട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ പോയി പോരാടാന്‍ കഴിഞ്ഞില്ലെങ്കിലും ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌കരിക്കുന്നത്തിലൂടെ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുമെന്നും പ്രവീണ്‍ ഖണ്ഡേല്‍വാള്‍ വ്യക്തമാക്കി.

Related Articles

Latest Articles