ദില്ലി : ലോകത്താകെ കൊവിഡ് 19 മരണം 1.03 ലക്ഷം കടന്നു. 1,03,506 പേരാണ് കൊവിഡ് 19 ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.ലോകത്താകെയുണ്ടായ മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലി,അമേരിക്ക,സ്പെയിന്,ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് സംഭവിച്ചത്. 18,849 ആളുകളാണ് ഇതുവരെം ഇറ്റലിയിൽ മരിച്ചത്.അമേരിക്ക (18,761), സ്പെയിന് (16,353), ഫ്രാന്‍സ് (13,197) എന്നീ രാജ്യങ്ങളിലാണ് പതിനായിരത്തിലധികം മരണങ്ങളുണ്ടായത്. അമേരിക്കയില്‍ മാത്രം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ രോഗബാധയുണ്ടായിട്ടുണ്ട്.രോഗം അതിവേഗം പടര്‍ന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇന്നത്തെ മരണനിരക്ക് കൂടി പുറത്തുവരുന്നതോടെ അമേരിക്ക കോവിഡ് രോഗ മരണപ്പട്ടികയില്‍ ഒന്നാമതെത്തുമെന്നും കണക്കുകൂട്ടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം ആളുകളാണ് അമേരിക്കയില്‍ മരണത്തിന് കീഴടങ്ങിയത്.
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…