Monday, May 20, 2024
spot_img

കൊവിഡ്19: ആശങ്കയ്ക്കിടയിലും ആശ്വാസം; രോഗമുക്തി നേടിയവര്‍ അരലക്ഷത്തിലേക്ക്

ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 48,533 പേര്‍ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് 66,330 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

നേരത്തെ, മധ്യപ്രദേശില്‍ 100 വയസുകാരിയുടെ രോഗം ഭേദമായെന്ന വാര്‍ത്തയും കൊറോണക്കെതിരായ പോരാട്ടത്തിന് ആത്മവിശ്വാസമേകുന്നു. ഇന്ത്യയില്‍ 40.98 ശതമാനമാണ് രോഗമുക്തി നിരക്ക്. 6,088 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,447 ആയി ഉയര്‍ന്നിരുന്നു.

അതേസമയം, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 100 വയസുള്ള വയോധിക കൊറോണ രോഗമുക്തയായി ആശുപത്രി വിട്ടു. ചന്ദബായി എന്ന വയോധികയാണ് വൈറസിനെ അതിജീവിച്ച് ആശുപത്രി വിട്ടത്.

Related Articles

Latest Articles